കണ്ണൂർ: കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലര വയസുകാരനെ തെരുവുനായ ആക്രമിച്ചു. കരച്ചിൽകേട്ട് ഓടിയെത്തിയ വീട്ടുകാർ കുട്ടിയെ രക്ഷപ്പെടുത്തി.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നായയെ തല്ലിക്കൊന്നു. ഞായറാഴ്ച രാവിലെ 10മണിയോടെയാണ് സംഭവം. കൂത്തുപറമ്പിനടുത്ത കായലോടുള്ള വീട്ടിൽവെച്ചാണ് എഫ്രിന് തെരുവ്നായുടെ കടിയേറ്റത്.
വീട്ടുകാർ ഓടിയെത്തിയിട്ടും പിടിവിടാത്ത നായയിൽ നിന്ന് ഏറെ സാഹസപ്പെട്ടാണ് എഫ്രിനെ രക്ഷപ്പെടുത്തിയത്. ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.കെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം. ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് എഫ്രിനെ കടിച്ച നായയെ പിന്നീട് തല്ലിക്കൊല്ലുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.