നെടുമ്പാശ്ശേരി: സ്വർണക്കടത്ത് തടയുന്നതിന് പൊലീസിന്റെ പ്രത്യേക സംവിധാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ശക്തമാക്കുന്നു. കരിപ്പൂരിൽ ഈ സംവിധാനം കാര്യക്ഷമമാക്കിയതിനെത്തുടർന്ന് എഴുപതിലേറെ കേസുകൾ പിടികൂടാൻ കഴിഞ്ഞിരുന്നു. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളോട് ചേർന്നും പൊലീസിന്റെ പ്രത്യേക സംവിധാനം സജ്ജമാക്കും.
ഇവിടങ്ങളിൽ സംസ്ഥാന-ജില്ല പൊലീസ് വിഭാഗങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളുണ്ട്. ഇവരുമായി സഹകരിച്ചായിരിക്കും പ്രത്യേക പൊലീസ് സംഘം പ്രവർത്തിക്കുക. വിമാനത്താവളത്തിനകത്ത് കസ്റ്റംസ്, ഡി.ആർ.ഐ തുടങ്ങിയ ഏജൻസികൾക്കാണ് പരിശോധനക്ക് അധികാരമുള്ളത്. കസ്റ്റംസിനെ വെട്ടിച്ച് സ്വർണവുമായി കടക്കുന്നവരെ പിടികൂടാനായിരിക്കും ഈ സംഘം ജാഗ്രത പുലർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.