തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കലം നേടിയ മലയാളിയാ പിആര്‍ ശ്രീജേഷിനോടുള്ള ആദര സൂചകമായി വേറിട്ട ഒരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു പെട്രോൾ പമ്പ് ഉടമ. തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവൽസിന്‍റേതാണ് ഈ വേറിട്ട ഓഫർ.
ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയുടെ ഇന്ധനം സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ആഗസ്ത് 31 വരെയാണ് ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് പമ്പുടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.