തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധമായതും വ്യക്തിപരവുമായ പരാതികൾ പരിഹരിക്കുന്നതിന് ജില്ല പൊലീസ് മേധാവികൾ വിവിധ കേന്ദ്രങ്ങളിൽ പൊലീസ് സഭ നടത്തും. ഇതിനാവശ്യമായ നിർദേശം സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ജില്ല പൊലീസ് മേധാവികൾക്ക് നൽകി.
പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധമായ കാര്യങ്ങൾ, ശമ്പളം, പെൻഷൻ എന്നിവ കൂടാതെ വ്യക്തിപരമായ പരാതികളും ജില്ല പൊലീസ് മേധാവികൾ സഭയിൽ പരിഗണിക്കും. പരാതികളിൽ സമയബന്ധിതമായി തീർപ്പുകൽപിക്കാൻ ആവശ്യമായ നടപടി ജില്ല പൊലീസ് മേധാവികൾ സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഗണിക്കുന്നതിന് സബ് ഡിവിഷനൽ പൊലീസ് ഓഫിസർമാർ എല്ലാ ആഴ്ചയും സ്റ്റേഷനുകൾ സന്ദർശിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു. റെയ്ഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും ഈ നടപടികളുടെ ഏകോപനച്ചുമതല നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.