Posted On
date_range Updated On
date_range കോട്ടയത്ത് രണ്ടാമത്തെ അപകടം; പ്ലസ്ടു വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
കോട്ടയം: മണർകാട് മേത്താപറമ്പിൽ പ്ലസ്ടു വിദ്യാർഥി പാടത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. അമൽ മാത്യു (18) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നോടെ പാടത്തെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ അമലിനെ കാണാതാവുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷ സേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഏറെ ശ്രമത്തെ തിരച്ചിലിനൊടുവിലാണ് അമലിന്റെ മൃതദേഹം കണ്ടെത്തിയത്. മണർകാട് സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബെന്നിയുടെമകനാണ്. നേരത്തെ, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങി മരിച്ചിരുന്നു.
തിരുവല്ല മന്നങ്കരച്ചിറ കീഴുപറമ്പിൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.