പ്രദീഷ്
Posted On
date_range Updated On
date_range കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായി
പയ്യോളി: കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാതായതായി പരാതി. പയ്യോളി കീഴൂര്‍ ഐശ്വര്യയില്‍ കളരിയുള്ളതില്‍ രാമകൃഷ്ണന്റെ മകന്‍ പ്രദീഷിനെയാണ് (45) കാണാതായത്. ഷാര്‍ജയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടും പറയാതെ സെപ്റ്റംബർ 22ന് നാട്ടിലേക്കു വരുകയായിരുന്നു.
എന്നാൽ, ഇതുവരെയായി വീട്ടില്‍ എത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാന്റ്സും ധരിച്ച് പ്രധാന കവാടത്തിലൂടെ പുറത്തേക്കുവരുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രദീഷ് രണ്ടു ദിവസമായിട്ടും എത്താത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷിന്റെ കുടുംബവും ആശങ്കയിലാണ്. പിതാവിന്റെ പരാതിയില്‍ കരിപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.