ഹാറൂൺ
Posted On
date_range Updated On
date_range യു.എസിലെ ബോസ്റ്റണിൽ നിര്യാതനായി
ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റണിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആലുവ സ്വദേശി റിഫാദിന്റെ മകൻ ഹാറൂൺ (10) നിര്യാതനായി. അസുഖത്തെ തുടർന്ന് ഹാറൂൺ ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ആലുവ നമ്പൂരിമഠം-കോട്ടപ്പുറത്ത് കുടുംബാംഗമാണ്.
മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് പരേതന്റെ പിതാവ്.
മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിസാഹിബിന്റെ പൗത്രൻ മുൻ വാണിജ്യവകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് മരിച്ച ഹാറൂണിന്റെ പിതാവ്.
മാതാവ് ഷെബ്രീൻ ചെങ്കോട്ട ഹെറിഫോഡിൽ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടൻ കുടുംബാംഗവുമാണ്. സഹോദരൻ: ഹൈദർ. ഖബറടക്കം ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 12.45ന് ബോസ്റ്റണിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.