മൂന്നു പേരെ കൊന്ന് ഒളിവിൽ കഴിഞ്ഞ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മൂന്നു പേരെ കൊലപ്പെടുത്തിയ ശേഷം കോഴിക്കോട് ഒളിവിൽ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പർഗാന സ്വദേശി രവികുൽ സർദാറിനെ കോഴിക്കോട് മീഞ്ചന്തയിൽ നിന്നാണ് പിടികൂടിയത്.

ബംഗാളിലെ കാവിങ് സ്റ്റേഷൻ പരിധിയിലാണ് രവികുൽ കൊലപാതകം നടത്തിയത്. തുടർന്ന് ട്രെയിനിൽ കോഴിക്കോട് എത്തിയ പ്രതി മീഞ്ചന്തയിൽ അതിഥി തൊളിലാളികൾക്കൊപ്പം ഒളിവിൽ കഴിയുകയായിരുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് എത്തിയ ബംഗാൾ പൊലീസ് ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്ത മൂന്നു പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പന്നിയങ്കര പൊലീസിന്‍റെ സഹായത്തോടെയാണ് ബംഗാൾ പൊലീസ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - A native of Bengal, who killed three people and went on the run, was arrested in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.