ബംഗാള്‍ സ്വദേശി ഭാര്യയെ വെട്ടിക്കൊന്നു

പെരുമ്പാവൂര്‍: അന്തർ സംസ്ഥാന തൊഴിലാളി ഭാര്യയെ കഴുത്തിന്​ വെട്ടി കൊലപ്പെടുത്തി. പെരുമ്പാവൂര്‍ പാലക്കാട്ടുതാഴം കണ്ടന്തറ ബംഗാള്‍ കോളനിയില്‍ വാടകക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിനി മാമുനി ഛേത്രിയാണ് (39) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഷിബ ബഹാദൂര്‍ ഛേത്രിയെ (51) പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ്​ ചെയ്തു.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായി. 10 വര്‍ഷമായി കേരളത്തിലുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ പൊരുത്തക്കേടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. പ്രതി ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ റിന്‍സ് എം. തോമസ്, പി.എം. റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Tags:    
News Summary - A native of Bengal hacked his wife to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.