Posted On
date_range Updated On
date_range വൈദ്യുത ലൈനിലെ പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു
തിരുവല്ല: വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശിയായ താൽകാലിക ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താൽകാലിക ജീവനക്കാരനായ മാൽഡ സ്വദേശി അബ്ദുൾ ഗഫാർ (23) ആണ് മരിച്ചത്. വെൺപാല പനച്ചിമൂട്ടിൽ കടവിൽ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്ദുൾ ഗഫാർ താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.