Posted On
date_range Updated On
date_range മാഹി പുഴയിൽ മുങ്ങി മരിച്ചത് ആലപ്പുഴ സ്വദേശി
മാഹി: മാഹി പുഴയോര നടപ്പാതയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ തിങ്കളാഴ്‌ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദി(21)ന്റെ മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച 12 മണിയോടെ സുഹൃത്തക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഫിഷ് മാർക്കറ്റിലെ തൊഴിലാളിയാണ്. അവിവാഹിതനാണ്. പിതാവ്: റഷീദ്. മാതാവ്: പരേതയായ ഖദീജ. സഹോദരി: റിസാന.
മാഹി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.