വ​ർ​ഗീ​സ്

ഭാര്യയുടെ സ്വർണവും പണവും അപഹരിച്ച മധ്യവയസ്കൻ പിടിയിൽ

ചെ​ങ്ങ​ന്നൂ​ർ: ഭാ​ര്യ​യു​ടെ സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ. പു​ന്ത​ല​ത്താ​ഴം ഒ​മ്പ​താം വാ​ർ​ഡി​ൽ ബി​നോ​യ് ഭ​വ​ന​ത്തി​ൽ മി​നി​യു​ടെ പ​രാ​തി​യി​ൽ ഭ​ർ​ത്താ​വ് ഇ​ടി​ക്കു​ള വ​ർ​ഗീ​സ് (ബെ​ഞ്ച​മി​ൻ -54) നെ​യാ​ണ്​ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്​​ത​ത്. 2023 ജ​നു​വ​രി 15നാ​ണ്​ സം​ഭ​വം. ​11 പ​വ​നോ​ളം സ്വ​ർ​ണ​ഭ​ര​ണ​ങ്ങ​ളും അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ് മി​നി. രാ​ത്രി ജോ​ലി​ക്ക്​ പോ​യ സ​മ​യം നോ​ക്കി​യാ​ണ് പൂ​ട്ടി​യി​ട്ട വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ൽ​നി​ന്ന്​ മാ​റി​ത്താ​മ​സി​ച്ചി​രു​ന്ന പ്ര​തി നാ​ടു​വി​ട്ട്​ പോ​കാ​നാ​ണ്​ കൃ​ത്യം നി​ർ​വ​ഹി​ച്ച​തെ​ന്നു പൊ​ലീ​സ് പ​റ​യു​ന്നു.

ചെ​ങ്ങ​ന്നൂ​ർ ഡി​വൈ.​എ​സ്.​പി എം.​കെ. ബി​നു​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വെ​ണ്മ​ണി പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ്​ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി.​ജെ. ആ​ന്റ​ണി, എ. ​അ​രു​ണ്‍കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ രാ​ജീ​വ്, റ​ഹീം, അ​നു​രൂ​പ്, അ​ഭി​ലാ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്യാം​കു​മാ​ർ, ജ​യ​രാ​ജ്, ഫ്രാ​ൻ​സി​സ് സേ​വ്യ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘം. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - A middle-aged man was arrested for stealing his wife's gold and money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.