ബൈക്ക്​ നന്നാക്കുന്നതിനെ ചൊല്ലി തർക്കം; ഒരാൾ കുത്തേറ്റ്​ മരിച്ചു

കട്ടപ്പന: ഇടുക്കി കട്ടപ്പന നിർമ്മല സിറ്റിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ കു​ത്തേറ്റ്​ മരിച്ചു. നിർമ്മല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. സംഭവത്തിൽ കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരെ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഘർഷം തുടങ്ങിയത്. കൊല്ലപ്പെട്ട രാജുവിന്‍റെ മകന്‍റെ സുഹൃത്തുകളാണ് കസ്റ്റഡിലായവർ. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കൈയ്യാങ്കളിക്കിടയിൽ രാജു നിലത്ത് വീണിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. രാജുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Tags:    
News Summary - A man was killed during a clash between friends in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.