പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range വായിൽ 12.5 പവൻ സ്വർണം ഒളിപ്പിച്ച് കടത്തി, അരയിൽ 7.5 പവനും; കൊച്ചിയിൽ യുവാവ് പിടിയിൽ
നെടുമ്പാശേരി: വായിലും അരയിലുമായി ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം കൊച്ചി വിമാനത്താവളത്തിൽ കസ്‌റ്റംസ് പിടികൂടി. 160 ഗ്രാമോളം സ്വർണം കണ്ടെടുത്തു.എയർ ഏഷ്യ വിമാനത്തിൽ ക്വാലലംപൂരിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് സാബിത് ആണ് പിടിയിലായത്.
രഹസ്യ സന്ദേശത്തെ തുടർന്നാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചത്. പാന്റ്സിന്റെ അരപ്പട്ടയിൽ പേസ്‌റ്റ് രൂപത്തിലുള്ള സ്വർണവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. 25 ഗ്രാം വീതം തൂക്കമുള്ള നാല് സ്വർണ നാണയങ്ങളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. പേസ്‌റ്റിന് 60 ഗ്രാം തൂക്കമുണ്ടായിരുന്നു. ആകെ 30 ലക്ഷത്തോളം രൂപ വില വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.