ഇടുക്കിയിൽ ഓടുന്ന ലോറിക്ക് തീപിടിച്ചു

ഇടുക്കി:  കുളമാവ് നാടുകാണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ലോറിക്കു തീപിടിച്ചു. ആർക്കും പരുക്കില്ല. ഇന്ന് രാത്രി 9 മണിയോടെ നാടുകാണി ട്രൈബൽ കോളജിനു സമീപത്താണ് അപകടം. മുരിക്കാശ്ശേരി സ്വദേശികളുടെ ലോറിയാണ് അപകടത്തിൽ പെട്ടത്.

രാമപുരത്തുനിന്നും പന്തൽ കെട്ടുന്ന ജോലി കഴിഞ്ഞുമടങ്ങിയ വാഹനമാണ് തീപിടിച്ചത്. അപകടകാരണം വ്യക്തമല്ല. കുളമാവ് എസ്്‌ഐ കെ.എ.നസീറിന്റെയും മൂലമറ്റം ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തീയണക്കുന്നത്. 


Tags:    
News Summary - A lorry running in Idukki caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.