വയനാട്ടിലെ നമ്പ്യാർകുന്നിൽ ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി

വയനാട്: കേരള-തമിഴ്നാട് അതിർത്തിയായ വയനാട് നമ്പ്യാർകുന്നിൽ ആഴ്ചകളായി ജനങ്ങളെ ഭീതിയിലാക്കിയ പുലി കുടുങ്ങി. നിരവധി വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലിയാണ് വനം വകുപ്പിന്‍റെ കൂട്ടിൽ വീണത്. പുലിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇന്ന് പുലർച്ചെ ഒന്നരയോടെ ഒരു വീട്ടിലെ കോഴിയെ പിടികൂടിയ പുലി സമീപത്തുവെച്ച വനം വകുപ്പിന്‍റെ കൂട്ടിൽ കുടുങ്ങുകയായിരുന്നു. കൂട്ടിനുള്ളിൽ കെണിയായി വച്ചിരുന്ന ആടിനെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പുലി. നാട്ടുകാരാണ് പുലി കൂട്ടിൽ കുടുങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചത്.


മുമ്പ് സുൽത്താൻ ബത്തേരി ന​ഗ​ര​ത്തി​ൽ മൈ​സൂ​ർ റോ​ഡി​ൽ കോ​ട്ട​ക്കു​ന്നി​ൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുതുശേരിയിൽ പോൾ മാത്യൂസിന്‍റെ വീടിന്‍റെ പരിസരത്താണ് പുലി നിരവധി തവണ എത്തിയത്. കോഴിക്കൂടിനടുത്ത് പുലി വന്നതിന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

ബത്തേരി താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി​ ചെ​യ്യു​ന്ന ഫെ​യ​ർ​ലാ​ൻ​ഡ് കോ​ള​നി ഭാ​ഗ​ത്താണ് പു​ലി​യെ ആ​ദ്യ​മാ​യി ക​ണ്ട​ത്. പി​ന്നീ​ട് പു​ലി കോ​ട്ട​ക്കു​ന്ന് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട്ട​ക്കു​ന്നി​ന് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് വ​നം.

Tags:    
News Summary - A Leopard that terrified people was trapped in Nambiar Kunnu in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.