കെ.എ. തുളസി ഭർത്താവും പാലക്കാട് എം.പിയുമായ വി.കെ. ശ്രീകണ്ഠനൊപ്പം
കോങ്ങാട്: ചരിത്രം സൃഷ്ടിച്ചുകൊണ്ടായിരുന്നു കെ.എ. തുളസിയുടെ വിജയം. എം.പിയുടെ ഭാര്യ എം.എൽ.എയാകുന്നത് കേരളത്തിൽ ആദ്യം. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യ കെ.എ. തുളസി മന്ത്രിയാകുന്നതോടെ ആ ചരിത്രത്തിന് തിളക്കമേറി.
തൃശൂർ കൊണ്ടാഴിയിൽ അയ്യപ്പന്റെയും അമ്മിണിയുടെയും മകളായി 1973 മേയ് ഏഴിനാണ് കെ.എ. തുളസി ജനിച്ചത്. പഴയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജ്, പാലക്കാട് ഗവ. വിക്ടോറിയ കോളജ് എന്നിവിടങ്ങളിൽ പഠനം. 1996ൽ യു.ജി.സി നെറ്റ് കരസ്ഥമാക്കി. 1994 മുതൽ കോൺഗ്രസ് അംഗം. 2000-2005 കാലഘട്ടത്തിൽ തൃശൂരിലെ ചേലക്കര ഡിവിഷനിൽ ജില്ല പഞ്ചായത്ത് അംഗമായി. 2001ൽ ചേലക്കര നിയമസഭ മണ്ഡലത്തിലും 2004ൽ ഒറ്റപ്പാലം പാർലമെന്റ് മണ്ഡലത്തിലും പരാജയപ്പെട്ടു. 2004 മുതൽ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം. 2012 മുതൽ 2017 വരെ സംസ്ഥാന വനിത കമീഷൻ അംഗമായി. 2016 മുതൽ 2023 വരെ എ.ഐ.സി.സി അംഗമായി. ആറ് വർഷമായി കെ.പി.സി.സി ജനറൽ സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.