വഞ്ചിയൂർ കോടതി വളപ്പിൽ കൊലക്കേസ് പ്രതികൾ തമ്മിൽ തല്ലി

തിരുവനന്തപുരം: വഞ്ചിയൂർ കോടതി വളപ്പിൽ കൊലക്കേസ് പ്രതികൾ തമ്മിൽ തല്ലി. മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാർ മറ്റൊരു വിചാരണ തടവുകാരനായ റോയിയെയാണ് കോടതി വളപ്പിൽ വെച്ച് ആക്രമിച്ചത്. പ്രതികളെ ജയിലിലേക്കു തിരികെ കൊണ്ടുപോകുവാനായി പൊലീസ് ബസിൽ കയറ്റുമ്പോഴാണു സംഭവം. കഴുത്തിനു പരിക്കേറ്റ റോയിയെ വഞ്ചിയൂർ പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജയിലിനുള്ളിൽ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആക്രമണം നടന്നത്. അഞ്ചുതെങ്ങ് സ്വദേശി റിക്സനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് റോയ്. റോയിയെ പാർപ്പിച്ചിരുന്ന മുറിയിൽനിന്ന് ഇരുമ്പ് കമ്പി തുണ്ടുകൾ കണ്ടെടുത്തതിനെ തുടർന്ന് പൂജപ്പുര പൊലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ റോയിയെ അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ട് വന്നപ്പോഴാണ് ആക്രമണം നടന്നത്. അഭിഭാഷകരുടെ കോടതി ബഹിഷ്കരണം കാരണം വിചാരണ നടന്നിരുന്നില്ല. വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

Tags:    
News Summary - A fight broke out between the accused in the murder case at the Vanjiur court premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.