Posted On
date_range Updated On
date_range റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി
കൽപ്പറ്റ: വയനാട്ടിൽ റേഷനരിയിൽ ചത്ത പാമ്പിനെ കണ്ടെത്തി .മാനന്തവാടി മുതിരേരി കരിമത്തിൽ പണിയ ഊരി ലെ ബിന്നി വാങ്ങിയ റേഷനരിയിലാണ് ചത്ത പാമ്പിനെ കണ്ടത്.
കോളനിക്ക് അടുത്തുള്ളത് തിടങ്ങഴി റേഷൻ കടയിൽ നിന്നും ആണ് കഴിഞ്ഞ ആഴ്ചയാണ് ഇവർ അരി വാങ്ങിയത്. 50 കിലോ അരി ആയതിനാൽ ആദ്യം സംശയമൊന്നും തോന്നിയില്ല.
പിന്നീട് രൂക്ഷ ഗന്ധം അനുഭവപ്പെട്ടതോടെയാണ് ചാക്കിലെ അരി പരിശോധിച്ചത്. ഇതോടെയാണ് ചത്ത പാമ്പിനെ കണ്ടത്. ഈ അരികൊണ്ട് തയ്യാറാക്കിയ ഭക്ഷണമാണ് ഇവർ രണ്ടു ദിവസമായി കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.