കൊച്ചി; ഉന്നതവിദ്യാഭ്യാസമേഖലയില്‍ കരിക്കുലം, വിദ്യാഭ്യാസനയങ്ങള്‍ എന്നിവയുടെ പരിഷ്‌കരണത്തിന് വിദഗ്ധസമിതികള്‍ നടത്തുന്ന ഇടപെടലുകളുടെയും നിര്‍ദേശങ്ങളുടെയും തുടര്‍ച്ചയായി സമഗ്രവും സമൂലവുമായ ദിശാമാറ്റം അനിവാര്യമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ അന്താരാഷ്ട്ര വിദ്യാഭ്യാസ കോണ്‍ക്ലേവിന്റെ നടത്തിപ്പിനായി ചുമതലപ്പെടുത്തിയ കമ്മറ്റികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിലും വിദ്യാർഥികളുടെ സംരംഭകത്വ താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഊന്നല്‍ നല്‍കുന്ന തരത്തില്‍ വിജ്ഞാനാധിഷ്ഠിതസമൂഹം കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഷേപ്പിങ് കേരളാസ് ഫ്യൂചര്‍ - ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ നെക്സ്റ്റ്-ജെന്‍ ഹയര്‍ എജുക്കേഷന്‍ ജനുവരി 14, 15 തീയതികളിലായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നടത്തും.
ആഗോളതലത്തിലുള്ള മാറ്റങ്ങളുടെ ഗതിവേഗം ഉള്‍ക്കൊണ്ട് പ്രഖ്യാപിച്ച രാജ്യാന്തര കോണ്‍ക്ലേവ് സര്‍ക്കാരിന്റെ വിഷന്റെ കൂടി ഭാഗമാണെന്ന് മന്ത്രി പറഞ്ഞു. എം.എ.ല്‍എ മാരായ കെ.ജെ. മാക്‌സി, സി.കെ. ആശ, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസ്, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം. ജുനൈദ് ബുഷിരി, രജിസ്ട്രാര്‍ ഡോ. എ. യു അരുണ്‍, കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ചെയര്‍മാന്‍ സയീദ് മിര്‍സ, എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.