Posted On
date_range Updated On
date_range എടപ്പാളില്‍ ചരക്കുലോറി മേല്‍പ്പാലത്തിൽ ഇടിച്ചുകയറി; ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
എടപ്പാൾ: മലപ്പുറം എടപ്പാളില്‍ ചരക്കുലോറി മേല്‍പ്പാലത്തിന്റെ സുരക്ഷാഭിത്തിയില്‍ ഇടിച്ചുകയറി. തൃശൂർ ഭാഗത്തേക്ക് കമ്പികയറ്റി പോകുകയായിരുന്ന ലോറി മേൽപ്പാലത്തിലെ ബ്ലിംഗർ ലൈറ്റും തകർത്ത് സുരക്ഷഭിത്തിയിൽ ഇടിച്ചുകയറുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. താത്കാലിക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
കുറ്റിപ്പുറം ഭാഗത്തുനിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാലത്തിന് താഴെ റോഡിലൂടെ കടന്നു പോകണം. തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ നടുവട്ടത്തില്‍നിന്ന് തിരിഞ്ഞ് കടന്നു പോകണം.
അതേസമയം, രാത്രിയിൽ മേൽപ്പാലത്തിലുൾപ്പെടെ നഗരത്തിൽ മതിയായ വെളിച്ച സംവിധാനങ്ങളില്ല എന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.