നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കെട്ടിടം തക‍ർന്നുവീണു

കൊച്ചി: എറണാകുളം നേര്യമംഗലത്ത് നിർമാണത്തിലിരുന്ന കെട്ടിടം തക‍ർന്നുവീണു. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ നിർമ്മിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്. തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു അപകടം ഉണ്ടായത്. കെട്ടിടം തകർന്ന് വീഴുമ്പോൾ അടുത്ത് ആരുമില്ലായിരുന്നു. അതിനാൽ വലിയ ദുരന്തം ഒഴിവായി.

പതിനേഴ് കോടി രൂപ മുടക്കി പണി പുരോഗമിക്കുന്ന ആയുർവേദ തിരുമ്മൽ കേന്ദ്രത്തിൻ്റെ കെട്ടിടമാണ് തക‍ർന്നത്. 

Tags:    
News Summary - A building under construction in Neryamangalam collapsed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.