Posted On
date_range Updated On
date_range ഇടുക്കിയിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ
ഇടുക്കി: ജില്ലയിലെ പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. അപകട സമയത്ത് കെട്ടിടത്തിലോ പരിസരത്തോ നിർമാണ തൊഴിലാളികൾ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കെട്ടിടം. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിക്കുകയായിരുന്നു. അപകടവിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി സുരക്ഷാ പരിശോധനകൾ നടത്തി.
കെട്ടിടത്തിന്റെ അടിത്തറയ്ക്കോ ഘടനയ്ക്കോ ഉണ്ടായ ബലക്ഷയം അപകടത്തിലേക്ക് നയിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണവും പരിശോധനകളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.