എൽ.ഡി.എഫ്‌ സർക്കാറിനെ അട്ടിമറിക്കൽ ആർ.എസ്‌.എസ്‌ അജണ്ട -എ.എ. റഹീം

കൊച്ചി: കേരളത്തിലെ എൽ.ഡി.എഫ്‌ സർക്കാറിനെ അട്ടിമറിക്കുകയാണ്‌ ആർ.എസ്‌.എസി​െൻറ അജണ്ടയെന്ന്​ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഇത്​ സംയുക്തമായി നടപ്പാക്കുന്നതിലൂടെ കോൺഗ്രസ്‌, ബി.ജെ.പി സഖ്യമായായി മാറിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ അട്ടിമറിക്കാനാണ്​ നീക്കം. കോൺഗ്രസി​നും ബി.ജെ.പിക്കും കേരളത്തിൽ പൊതുവായ രാഷ്‌ട്രീയകാര്യ സമിതിയാണുള്ളത്​. സ്വർണക്കടത്ത്‌ കേസിലെ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനും ഇടതുപക്ഷ വേട്ട നടത്താനുമുള്ള അവസരമായി കേസുകളെ ഉപയാഗിക്കാനാണ്​ ബി.ജെ.പി, കോൺഗ്രസ്‌ ശ്രമം. കേസിലെ മുഖ്യ സൂത്രധാരൻ ഫൈസൽ ഫരീദിനെ വിട്ടുകിട്ടാനുള്ള നടപടി കേന്ദ്രം സ്വീകരിച്ചില്ല. കേന്ദ്രമന്ത്രി വി. മുരളീധര​െൻറ പങ്ക്‌ അന്വേഷിക്കണമെന്ന പരാതിയുണ്ടായിട്ടും മൊഴിപോലുമെടുക്കുന്നില്ല. ആർ.എസ്‌.എസ്‌ ചാനലിെൻറ തലവൻ അനിൽ നമ്പ്യാരെ ചോദ്യം ചെയ്‌തിട്ടും കേസെടുത്തില്ല. എന്നാൽ, പ്രോട്ടോകോൾ ലംഘനമെന്ന ബെന്നി ബഹനാ​െൻറ പരാതിയിൽ മന്ത്രി ജലീലി​െൻറ മൊഴിയെടുത്തതായും അദ്ദേഹംചൂണ്ടിക്കാട്ടി.

വി. മുരളീധരൻ രാജിവെക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഇടതുപക്ഷ യുവജനസംഘടനകളുമായി ചേർന്ന്‌ സമരം ശക്തമാക്കുമെന്ന്‌ ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡൻറ്​ എസ്‌. സതീഷ് അറിയിച്ചു. ജ്വല്ലറി തട്ടിപ്പുകേസിലെ പ്രതിയായ ഖമറുദ്ദീൻ എം.എൽ.എ രാജിെവക്കണമെന്ന്​ ആവശ്യപ്പെട്ട് 29ന്‌ കാസർകോട്ട് ധർണയും പാലാരിവട്ടം പാലം വിഷയത്തിൽ ഇബ്രാഹീംകുഞ്ഞ്‌ എം.എൽ.എ സ്ഥാനം രാജിെവക്കണമെന്ന്​ ആവശ്യപ്പെട്ട് ഒക്ടോബർ അഞ്ചിന്‌ പാലാരിവട്ടത്ത്‌ ധർണയും നടത്തും. ജില്ല പ്രസിഡൻറ്​ പ്രിൻസി കുര്യാക്കോസും സെക്രട്ടറി എ.എ. അൻഷാദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.