ആലപ്പുഴയിൽ 38കാരനും വിദ്യാർഥിനിയും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ആലപ്പുഴ: കരുവാറ്റയിൽ യുവാവും പ്ലസ് വൺ വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന കന്നോലിൽ കോളനിയിലെ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്.

കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.

ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ ഹരിപ്പാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Tags:    
News Summary - A 38-year-old man and a student committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.