തിരുവനന്തപുരം: സംസ്ഥാനത്തെ 981 വിേല്ലജുകൾ പ്രളയബാധിതമായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, വയനാട് ജില്ലകൾ പൂർണമായി പ്രളയബാധിതമായി പ്രഖ്യാപിച്ചു. ഇവയിലെ എല്ലാ വില്ലേജുകളും താലൂക്കുകളും ഇതിൽപെടും. നേരത്തെ പ്രഖ്യാപിച്ചതിന് പുറമെ കൂടുതൽ വില്ലേജുകളും പ്രളയബാധിത പട്ടികയിൽ ഉൾപ്പെടുത്തി.
കൊല്ലം ജില്ലയിലെ കുന്നത്തൂർ, പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ 37 വില്ലേജുകൾ, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, നിലമ്പൂർ, തിരൂരങ്ങാടി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ, ഏറനാട് താലൂക്കുകളിലെ 52 വിേല്ലജുകൾ, പാലക്കാട് ജില്ലയിലെ പട്ടാമ്പി, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലെ 57 വില്ലേജുകൾ, കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, കണ്ണൂർ താലൂക്കുകളിലെ 24 വില്ലേജുകൾ, കോഴിേക്കാട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ 20 വില്ലേജുകൾ എന്നിവയാണ് പ്രളയബാധിതമായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.