ഷാൾ കഴുത്തിൽ കുരുങ്ങി എട്ടു വയസ്സുകാരൻ മരിച്ചു

വളാഞ്ചേരി: വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ മുഹമ്മദ്‌ യൂനസി​െൻറ മകൻ മുഹമ്മദ്‌ ഷാദിലാണ് (എട്ട്​) മരിച്ചത്. പുറമണ്ണൂർ മജ്‌ലിസ് സ്കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ്. ഫൗസിയയാണ് മാതാവ് (അധ്യാപിക, മജ്​ലിസ് എൽ.പി സ്കൂൾ)​. സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്​റ്റ്​മോർട്ടത്തിന് ശേഷം പുറമണ്ണൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.