????????????????????? ???????? ??????????????????? ?????????? ????????? ?????? ????????? ?????????? ?????????????????? ????????????????????????? ???? ????? ????????????? ??????????. ?????????? ????????, ?????, ????? ?????????? ???????

കാണാതായ ഒരു ബോട്ട്​ കൽപ്പേനിയിൽ; എട്ടുപേർ രക്ഷപ്പെട്ടു

തിരുവനന്തപുരം: തൂത്തുക്കുടിയിൽ നിന്ന്​ പോയ സ​െൻറ്​ പീറ്റർ ബോട്ട്​ ലക്ഷദ്വീപിലെ കൽപ്പേനിയിൽ കണ്ടെത്തി​. ബോട്ടിലെ തൊഴിലാളികളെ നാട്ടുകാരാണ്​ രക്ഷ​െപ്പടുത്തിയത്​. ഇതിൽ പതിനൊന്ന്​ പേരുണ്ടായിരുന്നു. ഒരാൾ മരിച്ചു. എട്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാനില്ല. ഇവർക്കായി തെരച്ചിൽ തുടരുന്നു. രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്​സയിലാണ്​. തമിഴ്​നാട്​ സ്വ​േദശികളാണ്​ രക്ഷപ്പെട്ടതെന്നാണ്​ സൂചന. എന്നാൽ ബോട്ട്​ കേരളത്തിലാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. തുരുത്തിന്​ സമീപത്തായി രണ്ടു ബോട്ടുകൾ കൂടി കണ്ടെത്തിയതായും വിവരങ്ങളുണ്ട്​. 

ഇതോടെ നാവികസേനയും കോസ്​റ്റ്​ ഗാർഡും വ്യോമസേനയും ചേർന്ന്​ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 29 പേരെ രക്ഷപ്പെടുത്തി​. മരണം 16 ആയതായും റിപ്പോർട്ടുണ്ട്​. 
 

Tags:    
News Summary - 8 Rescued From the Boat At Kalppeni - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.