ഫയൽ അദാലത്തിലൂടെ ലഭിച്ചത് 78 പേർക്ക് നിയമനം

തിരുവനന്തപുരം: ഡി.ഡി ഓഫീസിലെ ഫയൽ അദാലത്തിലൂടെ ലഭിച്ചത് 78 പേർക്ക് നിയമനം. യു.പി.എസ്.ടി റാങ്ക് ലിസ്റ്റിലെ കാലാവധിയിലെ നിയമപ്രശ്നവുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കിയതിലൂടെയാണ് 78 പേർക്ക് നിയമനം ലഭിച്ചത്.

തിരുവനന്തപുരം ഡിഡി ഓഫീസിലെ ഫയൽ അദാലത്തിൽ തീർപ്പായതിന്റെ ഉത്തരവുകൾ മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. സ്പോർട്സ് ക്വാട്ടയിലൂടെ നിയമനം ലഭ്യമായ രണ്ടുപേർക്ക് സർവീസിലേക്ക് പ്രവേശനത്തിന് ഉത്തരവ് നൽകി.

സർവീസിൽ നിന്ന് വിരമിച്ച് നാളുകൾ ആയിട്ടും ബാധ്യതാരഹിത പത്രം ലഭ്യമാകാതിരുന്ന നാല് ഫയലുകൾ തീർപ്പാക്കി. നിയമ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്ന ആറ് പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി അപാകത പരിഹരിച്ച് നൽകി. എയിഡഡ് നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം നൽകാൻ കഴിയാതിരുന്ന നാല് ഫയലുകൾ തീർപ്പാക്കി. ഇങ്ങിനെ നിരവധി ഫയലുകളാണ് തീർപ്പാക്കിയത്. എ.ഇ.ഒ, ഡി.ഇ.ഒ ഓഫീസുകളിലെ ഫയൽ അദാലത്തുകൾ വരും ദിവസങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് നടത്തും.

Tags:    
News Summary - 78 people were appointed through File Adalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.