തിരുവനന്തപുരം: ഓരോ ഫയലിലും ഓരോ ജീവിതമാണെന്നു ജീവനക്കാർ ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു പറഞ്ഞിട്ടും വിവിധ വകുപ്പുകളിലായി ഇനിയും തീര്‍പ്പാക്കാനുള്ളത് 7.5 ലക്ഷത്തോളം അപേക്ഷ. രണ്ടുഘട്ടമായി നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന് ശേഷമാണിത്.
കഴിഞ്ഞവര്‍ഷം നടത്തിയ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ 6.9 ലക്ഷത്തോളം ഫയലുകളില്‍ തീരുമാനമായി. അതിനുശേഷം വേഗം കുറഞ്ഞു. തദ്ദേശ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഫയൽ കെട്ടിക്കിടക്കുന്നത്. 2.36 ലക്ഷം ഫയലാണ് ഇവിടെ തീര്‍പ്പ് കാത്തുകിടക്കുന്നത്. സെക്രട്ടേറിയറ്റില്‍ മാത്രം 93,014 ഫയൽ തീര്‍പ്പാക്കാനുണ്ട്. ഇതിലും തദ്ദേശ വകുപ്പാണ് മുന്നിൽ; 15,000ത്തോളം ഫയൽ.
റവന്യൂവില്‍ 10,000 ത്തോളം ഫയലുകളും ആരോഗ്യത്തില്‍ 8,500 ഫയലുകളും തീര്‍പ്പാക്കാനുണ്ട്. ആഭ്യന്തരത്തില്‍ 6,800 ഉം പൊതുവിദ്യാഭ്യാസ വകുപ്പില്‍ 5,400 ഉം ജലവിഭവത്തില്‍ 5,000ത്തിലേറെയും ഫയൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ കെട്ടിക്കിടന്ന 1.75 ലക്ഷത്തിൽ 82,401 ഫയലാണ് തീര്‍പ്പാക്കിയത്.
സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ഭാഗമായി 100 ദിന കര്‍മപദ്ധതി അടുത്തദിവസങ്ങളില്‍ പ്രഖ്യാപിക്കും. കെട്ടിക്കിടക്കുന്ന ഫയൽ തീര്‍പ്പാക്കുന്നതിനുള്ള കര്‍മപദ്ധതിയും വീണ്ടും ആലോചിക്കുന്നുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ഫയൽ തീർപ്പാക്കാത്തവർക്കെതിരെ നടപടിയും ആലോചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.