സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 62കാരിക്ക് ദാരുണാന്ത്യം; അപകടം ഭർത്താവിന്‍റെ മുമ്പിൽവച്ച്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് 62കാരിക്ക് ദാരുണാന്ത്യം. പേയാട് സ്വദേശി ഗീതയാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.

ഭർത്താവിനൊപ്പം കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ ഗീത റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസിന്‍റെ അടിയിൽപ്പെടുകയായിരുന്നു. അപകടത്തിൽ ഭർത്താവിന് വലിയ പരിക്കില്ല.

അപകടത്തിന്‍റെ യഥാർഥ കാരണം പൊലീസ് അന്വേഷണത്തിലേ അറിയാൻ സാധിക്കൂ. സമീപത്തെ സ്മാർട്ട് സിറ്റിയുടെ സി.സി.ടിവിയിൽ അപകട ദൃശ‍്യങ്ങൾ പതിഞ്ഞ് കാണുമെന്നാണ് പ്രാഥമിക നിഗമനം. 

Tags:    
News Summary - 62-year-old woman hit by KSRTC bus in front of Secretariat in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.