തിരുവനന്തപുരം: ജയിലുകളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ 600ഒാളം തടവുകാർക്ക് സംസ്ഥാന സർക്കാർ 15 ദിവസത്തെ പരോൾ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോവിഡ് ഒന്നാം വ്യാപന ഘട്ടത്തിൽ സുപ്രീംകോടതിയുടെ നിർദേശപ്രകാരം ശിക്ഷ തടവുകാർക്ക് ഹൈകോടതി പരോളും വിചാരണത്തടവുകാർക്ക് ഇടക്കാല ജാമ്യവും അനുവദിച്ചിരുന്നു. അതുമൂലം 1800ഓളം തടവുകാർക്ക് പ്രയോജനം ലഭിച്ചു. ഇപ്പോൾ സമാനമായ സുപ്രീംകോടതി ഉത്തരവുണ്ടായതിെൻറ അടിസ്ഥാനത്തിൽ ഹൈകോടതി ജഡ്ജി ഉൾപ്പെടുന്ന സമിതി ഇക്കാര്യത്തിൽ പരിശോധന നടത്തി വരികയാണ്.
ഹൈകോടതി ഉത്തരവുണ്ടായാൽ 600ലധികം വിചാരണ-റിമാൻഡ് തടവുകാർക്ക് ജാമ്യം ലഭിച്ചേക്കും. ജയിലുകളിൽ രോഗവ്യാപനം ഉണ്ടാവാതിരിക്കാൻ ഈ നടപടികൾ സഹായകരമാകുമെന്ന് മുഖ്യമന്ത്രിയും ജയിൽ ഡി.ജി.പി ഋഷിരാജ്സിങ്ങും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.