അഞ്ചുകൊല്ലത്തിനിടെ 60 പേർ ബലാത്സംഗം ചെയ്തു; പത്തനംതിട്ടയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18കാരി -കേസിൽ അഞ്ചുപേർ അറസ്റ്റിൽ

പത്തനംതിട്ട: അഞ്ചുവർഷത്തിനിടെ കാമുകൻ ഉൾപ്പെടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചതായി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 13ാം വയസ്സു​മുതൽ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്, വിനീത്, സുബിൻ എന്നിവരുൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.

അച്ചു ആനന്ദിനായി തിരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തും.

2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് കാമുകൻ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കും കൈമാറി. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസം അനുഭവിക്കുന്നയാളുമുണ്ടെന്ന്​ അറിയുന്നു.

കുടുംബശ്രീ പ്രവർത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവർ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.

Tags:    
News Summary - 60 people were raped in five years; Shocking revelation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.