കോട്ടയം: പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകള്‍ കൂട്ടമായി ചാകുന്നത് തുടരുന്നു. കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച 517 താറാവുകള്‍കൂടി ചത്തു. ആര്‍പ്പൂക്കര പുളിക്കശ്ശേരി ചെല്ലപ്പന്‍െറ 327, പുലിക്കുട്ടിശ്ശേരി പുത്തന്‍പറമ്പില്‍ സുനില്‍ കുമാറിന്‍െറ 150, വര്‍ക്കി കുര്യന്‍െറ 30, കുമരകം വടക്കേവീട്ടില്‍ ലാലന്‍െറ 10 എന്നിങ്ങനെ താറാവുകളാണ് ചത്തത്. ഇതോടെ ജില്ലയില്‍ മൊത്തം ചത്ത താറാവുകളുടെ എണ്ണം 3000 കടന്നു.
സുനില്‍ കുമാറിന്‍െറ മാത്രം 1000ത്തോളം താറാവുകളാണ് ചത്തുവീണത്. മൃഗസംരക്ഷണ ഉദ്യോഗസ്ഥരത്തെി ഇതിന്‍െറ സാമ്പിളുകള്‍ ശേഖരിച്ചു. കുമരകം, അയ്മനം, ആര്‍പ്പൂക്കര മേഖലകളില്‍ നൂറുകണക്കിന് താറാവുകളില്‍ രോഗലക്ഷണമുണ്ട്. പ്രാഥമികപരിശോധനയില്‍ പക്ഷിപ്പനിയാണെന്ന് കണ്ടത്തെിയെങ്കിലും ഭോപ്പാലിലെ പക്ഷിരോഗ നിര്‍ണയ ലാബിലേക്കയച്ച സാമ്പിളുകളുടെ ഫലം വന്നാല്‍ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ശേഖരിച്ച 12 സാമ്പിളുകള്‍ വെള്ളിയാഴ്ച വിമാനത്തില്‍ ഭോപ്പാലില്‍ എത്തിച്ചെങ്കിലും ഇതുവരെ ഫലം നല്‍കിയിട്ടില്ല. ദീപാവലി അവധിയായതിനാല്‍ തിങ്കളാഴ്ചയോടെ മാത്രമേ ഇതിന്‍െറ ഫലം ലഭിക്കൂ. അതിനുശേഷമേ മറ്റ് താറാവുകളെ കൂടി നശിപ്പിക്കണമോയെന്ന തീരുമാനം കൈക്കൊള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ചത്ത താറാവുകളെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുഴിച്ചുമൂടി.
നഷ്ടപരിഹാരം നല്‍കണം -ചെന്നിത്തല
കുട്ടനാട്: പക്ഷിപ്പനി ബാധിച്ച് താറാവുകള്‍ ചാകുന്നതുമൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് 300രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വിശദമായി സംസാരിക്കാന്‍ വകുപ്പുമന്ത്രിയെ വീണ്ടും കാണും. താറാവുകള്‍ ചത്ത കുട്ടനാട്ടിലെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ചമ്പക്കുളത്തും തായങ്കരിയിലും എത്തി അദ്ദേഹം സാഹചര്യം വിലയിരുത്തി. ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂറും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.