കോട്ടയം: പങ്കാളിത്ത പെന്ഷന് പദ്ധതിക്കുപകരം നിശ്ചിത പെന്ഷന് ഉറപ്പ് തരുന്ന അഷ്വേര്‍ഡ് പെന്ഷന് പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മെഡിസിപ്പ് 2.0 പരാതികള്‍ പരിഹരിച്ച് മെച്ചപ്പെടുത്തി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തില്‍ സാമ്പത്തികരംഗത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കടക്കെണിയിലാണെന്ന പ്രചരണം പച്ചക്കള്ളമാണ്. വിഭവങ്ങള്‍ കൊള്ളയടിക്കാനാണ് അമേരിക്ക രാജ്യങ്ങളെ ആക്രമിക്കുന്നത്. ചുങ്കം വർധിപ്പിക്കുന്നതും അതിനാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് ലക്ഷ്യം.
കേന്ദ്ര സര്‍ക്കാറും ഈ ലക്ഷ്യത്തോടെയാണ് നയങ്ങള്‍ സ്വീകരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പേര് മാറ്റിയ കേന്ദ്രം ബജറ്റില്‍ 58,000 കോടി രൂപയാണ് കുറച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ. നജീബ് സ്വാഗതവും വൈസ് പ്രസിഡന്റ് എം.എ. അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.