അയ്യപ്പ സംഗമ നഷ്ടത്തിൽ നിന്ന് കരകയറുക ദേവസ്വം ബോർഡിന്​ ശ്രമകരം

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ വ​ക​യി​ലു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കാ​നു​ള്ള തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നീ​ക്ക​ങ്ങ​ൾ ദു​ഷ്ക​രം. സം​ഗ​മ​ത്തി​നാ​യി അ​ദാ​നി ഗ്രൂ​പ്പ് വാ​ഗ്ദാ​നം ചെ​യ്ത ഒ​രു കോ​ടി രൂ​പ ല​ഭി​ച്ചാ​ലും ന​ഷ്ട​ത്തി​ൽ നി​ന്നും ക​ര​ക​യ​റാ​ൻ 2.45 കോ​ടി ക​ണ്ടെ​ത്താ​ൻ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ തേ​ടേ​ണ്ടി​വ​രും. സം​ഗ​മ​ത്തി​ലെ ധൂ​ർ​ത്താ​ണ്​ ബോ​ർ​ഡി​ന്​ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളോ മാ​ന​ദ​ണ്ഡ​ങ്ങ​​ളോ പാ​ലി​ക്കാ​തെ പ​ത്ത് ശ​ത​മാ​നം അ​ധി​ക​തു​ക ന​ൽ​കി ഊ​രാ​ളു​ങ്ക​ലി​ന് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന് സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പ് ചു​മ​ത​ല ന​ൽ​കി​യ​തി​നൊ​പ്പം ക​ണ​ക്കു​ക​ളി​ൽ വ്യ​ക്​​ത​ത​യി​ല്ലാ​ത്ത​തും പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. ക​ണ​ക്കു​ക​ളി​ലെ പാ​ളി​ച്ച ചാ​ർ​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ട​ന്റി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും ത​ല​യി​ൽ കെ​ട്ടി​വ​ച്ചാ​ലും ബാ​ധ്യ​ത തീ​ർ​ക്കേ​ണ്ടി​വ​രി​ക ബോ​ർ​ഡി​ന്​ ത​ന്നെ​യാ​കും.

സം​ഗ​മ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ധ​ന​ല​ക്ഷ്മി ബാ​ങ്ക് ര​ണ്ടു​കോ​ടി​യും കേ​ര​ള ബാ​ങ്ക് ഒ​രു കോ​ടി​യും സ്പോ​ൺ​സ​ർ​ഷി​പ്പും ഇ​ന​ത്തി​ൽ ന​ൽ​കി. ഒ​രു കോ​ടി രൂ​പ ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് അ​ദാ​നി ഗ്രൂ​പ്പും അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ്​​പെ​ഷ​ൽ ക​മീ​ഷ​ണ​ർ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ക​ണ​ക്ക്​ പ്ര​കാ​രം ഈ​വ​ന്‍റ്​ ​ഗ്രൂ​പ്പി​നും ഹോ​ട്ട​ലു​ക​ൾ​ക്കു​മാ​യി 4.35 കോ​ടി കൊ​ടു​ത്തു തീ​ർ​ക്കാ​നു​ണ്ട്. അ​താ​യ​ത്,​ ചെ​ല​വ്​ 6.35 കോ​ടി രൂ​പ​യാ​ണ്. അ​ഞ്ച്​ കോ​ടി​യി​ലേ​റെ ചെ​ല​വാ​യെ​ന്ന്​ ദേ​വ​സ്വം ബോ​ർ​ഡും സ​മ്മ​തി​ക്കു​ന്നു. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഫ​ണ്ടെ​ടു​ത്ത്​ സം​ഗ​മം ന​ട​ത്ത​രു​തെ​ന്ന്​ ഹൈ​കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​മു​ണ്ട്. അ​തി​നാ​ൽ ല​ഭി​ച്ച സ്​​പോ​ൺ​സ​ർ​ഷി​പ്​ തു​ക ബോ​ർ​ഡി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക്​ തി​രി​ച്ച​ട​ച്ചു. ക​രാ​റു​കാ​രോ​ട്​ തു​ക കു​റ​ക്കാ​നും ചാ​ർ​ട്ടേ​ർ​ഡ്​ അ​ക്കൗ​ണ്ടി​നെ വി​ളി​ച്ച്​ ക​ണ​ക്കു​ക​ൾ തി​രു​ത്താ​നു​മൊ​ക്കെ ബോ​ർ​ഡ്​ ഉ​ദ്ദേ​ശി​ക്കു​ന്നു. നാ​ളെ ചേ​രു​ന്ന ദേ​വ​സ്വം ബോ​ർ​ഡ്​ യോ​ഗം ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കെ​ല്ലാ​മാ​ണ്​ രൂ​പം ന​ൽ​കു​ക.

പു​തി​യ സ്​​പോ​ൺ​സ​ർ​മാ​രെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​വും ന​ട​ത്താ​നാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ നീ​ക്കം. എ​ന്നാ​ൽ, ന​ട​ന്ന ഒ​രു പ​രി​പാ​ടി​ക്ക്​ എ​ങ്ങ​നെ സ്​​പോ​ൺ​സ​ർ​മാ​രെ കി​ട്ടു​മെ​ന്ന ചോ​ദ്യം ബാ​ക്കി.

സ്വർണപ്പാളികളിൽ ആസിഡിന്‍റെ സാന്നിധ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ശ്രീ ​കോ​വി​ലി​ന് ചു​റ്റു​മു​ള്ള സ്വ​ർ​ണ​പ്പാ​ളി​ക​ളി​ൽ ആ​സി​ഡി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​താ​യി ക​ണ്ടെ​ത്ത​ൽ. ശ​ബ​രി​മ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​രാ​ണ് ആ​സി‍ഡ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ വി​വ​രം. കാ​ല​ക്ര​മേ​ണ ഈ ​ഭാ​ഗ​ങ്ങ​ൾ ദ്ര​വി​ക്കാ​ൻ കാ​ര​ണ​മാ​യേ​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ശാ​സ്ത്രീ​യ അ​റി​വി​ല്ലാ​തെ അ​പ്രൈ​സ​ർ​മാ​ർ സ്വ​ർ​ണ​ത്തി​ന്‍റെ പ​രി​ശു​ദ്ധി പ​രി​ശോ​ധി​ക്കാ​ൻ പ​ല​കാ​ല​ത്താ​യി ആ​സി​ഡ് ഉ​പ​യോ​ഗി​ച്ച​താ​ണ് ഇ​തി​ന്​ കാ​ര​ണ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സ്വ​ർ​ണ​ത്തി​ന്‍റെ പ​രി​ശു​ദ്ധി പ​രി​ശോ​ധി​ക്ക​ൻ സാ​മ്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ​ക​രം നേ​രി​ട്ട് ആ​സി​ഡ് പ്ര​യോ​ഗി​ച്ച​താ​ണ് പ്ര​ശ്ന​മാ​യ​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ അ​പ്രൈ​സ​ർ​മാ​ർ ആ​സി​ഡ് നേ​രി​ട്ട് പ്ര​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി നി​ർ​ദേ​ശി​ച്ചു. 

Tags:    
News Summary - Devaswom Board struggles overcome Ayyappa Sangamam row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.