ഹെൽമറ്റില്ലെങ്കിൽ 500 രൂപ പിഴ, വീണ്ടും പിടിച്ചാൽ 1000; നാളെ മുതൽ പിഴ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

പിഴകൾ ഇപ്രകാരം

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ - 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ - 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗം - 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ

അനധികൃത പാർക്കിങ് -250 രൂപ 


നേരത്തെ മേയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. നിയമലംഘകർക്ക് ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകുകയാണ് ചെയ്തത്. നാളെ മുതൽ നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റലിലൂടെ ഇ-ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

Tags:    
News Summary - 500 rupees fine for not wearing a helmet, 1000 rupees if caught again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.