പെരുമ്പാവൂരില്‍ രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ നിന്ന് രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. തടിക്കച്ചവട ഇടനിലക്കാരനായ മൂവാറ്റുപുഴ സ്വദേശി ഷാജിയുടെ പക്കല്‍ നിന്നാണ് 1000, 500 എന്നിവയുടെ അസാധുനോട്ടുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

പണമിടപാട് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ തടി വ്യപാര മേഖലയില്‍ വ്യാപകമായി അസാധു നോട്ടുകള്‍ കൈമാറ്റം ചെയ്യുന്നുവെന്ന വിവരം ത്തെ തുടര്‍ന്നാണ് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത‍്.

Tags:    
News Summary - 500, 1000 illegal note seized in perumbavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.