വാതിലടച്ചും വിളക്കണച്ചും പള്ളിയിൽ തറാവീഹ്​ നമസ്​കാരം; അഞ്ചുപേർ പിടിയിൽ

പ​ര​പ്പ​ന​ങ്ങാ​ടി (മലപ്പുറം): വി​ല​ക്ക് ലം​ഘി​ച്ച് രാത്രി ത​റാ​വീ​ഹ് ന​മ​സ്കാ​രം ന​ട​ത്തി​യ അ​ഞ്ചു​പേ​ർ പി​ ടി​യി​ൽ. ചാ​പ്പ​പ്പ​ടി ഹി​ദാ​യ ന​ഗ​റി​ലെ പ​ള്ളി​യി​ൽ ര​ഹ​സ്യ​മാ​യി ന​മ​സ്​​കാ​രം ന​ട​ത്തിയ അ​ബ്​​ദു​ൽ ഷു​ക്കൂ​ർ, സെ​യ്ത​ല​വി, അ​ബ്​​ദു​റ​ഹി​മാ​ൻ, ക​ബീ​ർ, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്നി​വ​രെ​യാ​ണ് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും അ​ട​ച്ച് ലൈ​റ്റ​ണ​ച്ച ശേ​ഷ​മാ​യി​രു​ന്നു പ്രാ​ർ​ഥ​ന. ര​ണ്ടു​വ​ർ​ഷം വ​രെ ത​ട​വും 10,000 രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും കേ​സ് എ​ടു​ത്ത്​ ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

കഴിഞ്ഞദിവസം മറ്റൊരു പള്ളിയിൽ തറാവീഹ് നമസ്കാരം നടത്തിയ ഏഴുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടിയിരുന്നു. ചെട്ടിപ്പടിയിൽ ഹെൽത്ത് സ​​െൻററിന്​ സമീപത്തെ നമസ്കാര പള്ളിയിലായിരുന്നു സംഭവം.

ഇത്​ കൂടാതെ ചങ്ങരംകുളത്ത്​ അഞ്ചുപേരെയാണ് കഴിഞ്ഞദിവസം​ കസ്​റ്റഡിയിലെടുത്തത്​. ചിയ്യാനൂരില്‍ കൂട്ടംചേര്‍ന്ന് പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നത് അറിഞ്ഞ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലി​​​െൻറ നേതൃത്വത്തിലെ സംഘം എത്തിയാണ് പരിസരവാസികളായ അഞ്ചുപേരെ കസ്​റ്റഡിയിൽ എടുത്തത്.

Tags:    
News Summary - 5 people in custody for tharaveeh namaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.