കോട്ടയം: 11 പേർക്ക് കോവിഡ്-19 ബാധിച്ചതോടെ ജില്ല വീണ്ടും അതീവജാഗ്രതയിലായി. വടയാര്‍ സ്വദേശി, ഒളശ്ശ സ്വദേശിയ ായ ആരോഗ്യപ്രവര്‍ത്തകന്‍, ചാന്നാനിക്കാട് സ്വദേശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി, തിരുവനന്തപുരത്ത് ആരോ ഗ്യ പ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി, വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌ന ാട് സ്വദേശി എന്നിവർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.
ആസ്ട്രേലിയയിൽനിന്ന് എത്തിയ പാലാ സ്വദേശിനി, കോട്ടയം മാർക്കറ്റിലെ ചുമട്ടുെതാഴിലാളി, പനച്ചിക്കാട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍, ഇയാളുടെ മാതാവ്, മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍, സംക്രാന്തി സ്വദേശിനി എന്നിവർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണം മൂന്നായി.
അതീവ സാഹചര്യം കണക്കിലെടുത്ത് എല്ലായിടത്തും പൊലീസ് പരിശോധന കർശനമാക്കി. മാസ്ക് ധരിച്ച് മാത്രമേ പുറത്തിറങ്ങാൻ അനുവദിക്കുന്നുള്ളൂ. മണർകാട് പഞ്ചായത്തിനെ ഹോട്സ്േപാട്ടായി പ്രഖ്യാപിച്ചു. നേരത്തേ ഹോട്സ്േപാട്ടായി പ്രഖ്യാപിച്ച വിജയപുരം പഞ്ചായത്തിെൻറയും പനച്ചിക്കാട് പഞ്ചായത്തിെൻറയും അതിർത്തികളെല്ലാം അടച്ചിരിക്കുകയാണ്. ഒരു വഴിയിലൂടെ മാത്രം കർശന പരിശോധനക്കുശേഷം അകത്തേക്കും പുറത്തേക്കും ആളുകളെ കടത്തിവിടുന്നുണ്ട്.
ഓൺലൈൻ ഭക്ഷണം എത്തിക്കുന്നവരെപോലും കടത്തിവിടുന്നില്ല. ആവശ്യക്കാർ ബാരിക്കേഡിനിപ്പുറം വന്ന് ഭക്ഷണം വാങ്ങിയാൽ മതി എന്നാണ് നിർദേശം. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച സംക്രാന്തി സ്വദേശിനിയുടെ വീടിെൻറ 500 മീറ്റർ പരിധിയിൽ സംക്രാന്തി-വാഴക്കാല റോഡ് പൊലീസ് ബാരിക്കേഡും കയറും ഉപയോഗിച്ച് അടച്ചു. മേഖലയിൽ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് അണുനശീകരണം നടത്തി. ഇവിടെ പൊലീസ് കാവലുണ്ട്.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ഇതുവഴി ആളുകളെ കടത്തിവിടുന്നത്. സംക്രാന്തി സ്വദേശിനിയുടെ ഭർത്താവിന് അസുഖം ബാധിച്ചിട്ടില്ല. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇദ്ദേഹത്തിെൻറ മാതാവായ 85കാരിയുടെ സ്രവവും പരിശോധനക്ക് അയച്ചിട്ടുണ്ട്. നഗരസഭയിൽ ശനിയാഴ്ചയും ഞായറാഴ്ചയും ചെയർപേഴ്സെൻറ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.