ച​ട്ട​ങ്ങ​ൾ ബ്രേ​ക്ക്​ ചെ​യ്ത്​ ക്ര​മ​ക്കേ​ട്​; സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ ബ്രേ​ക്ക്​ ​ദി ​ചെ​യി​ൻ കാ​മ്പ​യി​ൻ, ചെ​ല​വി​ട്ട​ത്​ 4.88 കോ​ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ ന​ട​ത്തി​യ ‘ബ്രേ​ക്ക് ദി ​ചെ​യി​ൻ’ കാ​മ്പ​യി​നി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ളും ഗു​രു​ത​ര വീ​ഴ്ച​ക​ളു​മെ​ന്ന് സാ​മ്പ​ത്തി​ക പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട്. കാ​മ്പ​യി​ന് മി​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഏ​ക​ദേ​ശം 4.88 കോ​ടി രൂ​പ​യാ​ണ് (മി​ഷ​ന്റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫ​ണ്ടി​ൽ നി​ന്ന് 439.16 ല​ക്ഷ​വും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ച്ച 49.79 ല​ക്ഷ​വും) ഇ​ത്ത​ര​ത്തി​ൽ സാ​ധൂ​ക​ര​ണം ഇ​ല്ലാ​തെ ചെ​ല​വ​ഴി​ച്ച​ത്. മി​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​സ്ഥാ​ന​ത്ത് ഏ​ഴു വ​ട്ടം പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും കി​ട്ടി​യി​ല്ല. അ​യ​ർ​ല​ൻ​ഡി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് 3500 യൂ​റോ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​യ​ച്ചു കി​ട്ടി​യ​ത് എ​ടു​ക്കാ​ൻ ക​സ്റ്റം​സ് ന​ട​പ​ടി​ക​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്നും ഇ​ത്ത​ര​ത്തി​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ങ്കി​ലും അ​വ​യൊ​ന്നും മി​ഷ​ന്റെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ൽ, സ​മാ​ഹ​രി​ച്ച ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ർ​ക്കൊ​ക്കെ കൈ​മാ​റി എ​ന്നോ എ​ങ്ങ​നെ ഉ​പ​യോ​ഗി​ച്ചു എ​ന്നോ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല.. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, കി​യോ​സ്കു​ക​ൾ തു​ട​ങ്ങി​യ​വ വാ​ങ്ങി​യ​തി​ൽ സ്റ്റോ​ർ പ​ർ​ച്ചേ​സ് മാ​ന്വ​ൽ പ്ര​കാ​ര​മു​ള്ള ടെ​ൻ​ഡ​ർ-​ക്വ​ട്ടേ​ഷ​ൻ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചി​ല്ല.

ബൈ​ലോ പ്ര​കാ​രം അ​ഗ​തി​ക​ൾ, വ​യോ​ധി​ക​ർ, ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും മി​ഷ​ന് അ​ധി​കാ​ര​മു​ണ്ടെ​ന്നും കോ​വി​ഡ് പോ​ലു​ള്ള പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക​ളി​ൽ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ഷ​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നു​മാ​ണ് മു​ൻ എ​ക്സി​ക്യൂ​ടീ​വ്​ ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ഷീ​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം.

അ​തി​നാ​ൽ പ്ര​ത്യേ​ക സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്റെ ആ​വ​ശ്യം നി​യ​മ​പ​ര​മാ​യി ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ർ​ച്ചേ​സ് നി​യ​മ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം അ​ത​ത് വ​കു​പ്പ് മ​ന്ത്രി​മാ​ർ വ​ഴി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സാ​ധൂ​ക​ര​ണം വാ​ങ്ങ​ണ​മെ​ന്ന നി​ർ​ദ്ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ഈ ​വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ വി​ല​യി​രു​ത്ത​ൽ.

സ്പോ​ൺ​സ​ർ​ഷി​പ്പ് തു​ക​ക​ളും ചെ​ല​വ​ഴി​ച്ച തു​ക​ക​ളു​ടെ അ​സ​ൽ ബി​ല്ലു​ക​ളും വൗ​ച്ച​റു​ക​ളും ഭ​ര​ണ​വ​കു​പ്പി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​മ​ഗ്ര​മാ​യ ഓ​ഡി​റ്റി​ങ്ങി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട് ശു​പാ​ർ​ശ ചെ​യ്യു​ന്നു. മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്കും ശു​പാ​ർ​ശ​യു​ണ്ട്. ബ്രേ​ക്ക് ദി ​ചെ​യി​ൻ പ​ദ്ധ​തി​യി​ലെ ചെ​ല​വി​നെ​ക്കു​റി​ച്ച് അ​ധി​കാ​ര പ​രി​ധി​ക്ക് പു​റ​ത്തു​ള്ള​തും അ​നാ​വ​ശ്യ​വു​മെ​ന്ന് എ.​ജി റി​പ്പോ​ര്‍ട്ടി​ലെ പ​രാ​മ​ര്‍ശം. ഇ​തേ തു​ട​ര്‍ന്നാ​ണ് 2022ൽ ​മ​ന്ത്രി കൂ​ടി പ​ങ്കെ​ടു​ത്ത സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ ഗ​വേ​ണി​ങ് സ​മി​തി യോ​ഗം ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക്ക് തീ​രു​മാ​നി​ച്ച​ത്.

‘റി​പ്പോ​ർ​ട്ട് ത​ള്ള​ണം’ -ധ​ന സെ​ക്ര​ട്ട​റി​ക്ക്​ ഡോ. ​അ​ഷീ​ലി​​ന്റെ ക​ത്ത്​

തി​രു​വ​ന​ന്ത​പു​രം: ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത് അ​പൂ​ർ​ണ​മാ​യ രേ​ഖ​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ ത​ള്ള​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ധ​ന​കാ​ര്യ​ സെ​ക്ര​ട്ട​റി​ക്ക്​ സാ​മൂ​ഹി​ക സു​ര​ക്ഷാ മി​ഷ​ൻ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ബി. മു​ഹ​മ്മ​ദ്​ അ​ഷീ​ലി​ന്റെ ക​ത്ത്.

15,000ത്തോ​ളം ജീ​വ​നു​ക​ൾ ര​ക്ഷി​ച്ച മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കു​റ്റ​കൃ​ത്യ​മാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് റി​പ്പോ​ർ​ട്ട് ശ്ര​മി​ക്കു​ന്ന​തെ​ന്ന്​ ജൂ​ൺ എ​ട്ടി​ന്​ ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് കാ​ല​ത്തെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം ടെ​ൻ​ഡ​റി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും 90 ശ​ത​മാ​നം വ​രെ മു​ൻ​കൂ​ർ പ​ണം ന​ൽ​കാ​നും അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നു. ധ​ന​കാ​ര്യ ഇ​ൻ​സ്​​പെ​ക്ഷ​ൻ വി​ഭാ​ഗം ഈ ​ഉ​ത്ത​ര​വു​ക​ളെ അ​വ​ഗ​ണി​ക്കു​ക​യും സാ​ധാ​ര​ണ​കാ​ല​ത്തെ സാ​ധാ​ര​ണ ച​ട്ട​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കാ​ര്യ​ങ്ങ​ളെ വി​ല​യി​രു​ത്തു​ക​യു​മാ​ണ് ചെ​യ്ത​ത്.

ഏ​ഴ് ത​വ​ണ ഇ​ൻ​സ്പെ​ക്ഷ​ൻ സം​ഘം മി​ഷ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടും അ​ന്ന​ത്തെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ത​ന്നോ​ട് ഒ​രു വി​ശ​ദീ​ക​ര​ണം പോ​ലും ചോ​ദി​ച്ചി​ട്ടി​ല്ല. താ​ൻ സ​മ​ർ​പ്പി​ച്ച 69 പേ​ജു​ള്ള വി​ശ​ദ​മാ​യ മ​റു​പ​ടി ഒ​രു അ​ന്വേ​ഷ​ണ​വു​മി​ല്ലാ​തെ ‘തൃ​പ്തി​ക​ര​മ​ല്ല’ എ​ന്ന് പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെന്നും ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Tags:    
News Summary - ₹4.88 Cr Break the Chain Campaign Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.