ച​ട്ടം ലം​ഘി​ച്ച്​, ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ കോ​വി​ഡ്​ കി​യോ​സ്കു​ക​ൾ; ഔ​ദ്യോ​ഗി​ക ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​തെ​ തു​ക ചെ​ല​വ​ഴി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബ്രേ​ക്ക് ദി ​ചെ​യി​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി 30 ല​ക്ഷം രൂ​പ​ക്ക് കി​യോ​സ്കു​ക​ൾ വാ​ങ്ങി​യ​പ്പോ​ൾ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യോ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​​ല്ലെ​ന്ന്​ ധ​ന​കാ​ര്യ പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഔ​ദ്യോ​ഗി​ക ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​തെ​യാ​ണ് തു​ക ചെ​ല​വ​ഴി​ച്ച​ത്.

2020 മാ​ർ​ച്ച്​ 16ന്​ ​ചേ​ർ​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും മ​റ്റ് സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും മാ​ത്ര​മാ​ണ് സാ​മൂ​ഹി​ക​സു​ര​ക്ഷ മി​ഷ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കി​യോ​സ്കു​ക​ൾ സ്ഥാ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, മി​ഷ​ൻ സ്വ​ന്തം നി​ല​ക്ക് വി​ത​ര​ണ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം കി​യോ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ങ്ങി​യ കി​യോ​സ്കു​ക​ൾ, കാ​മ​റ​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യൊ​ന്നും സ്റ്റോ​ക്ക് ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വി​ദേ​ശ​ത്തു​നി​ന്ന് (അ​യ​ർ​ല​ൻ​ഡ്) ല​ഭി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​ത് പാ​ലി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ ഇ​വ എ​വി​ടെ​യെ​ല്ലാം വി​ത​ര​ണം ചെ​യ്തു എ​ന്ന​തി​ലോ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ലോ വ്യ​ക്ത​ത​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. പ​ദ്ധ​തി​യു​ടെ ഓ​ഡി​റ്റി​ങ്ങി​നാ​യി സ്വ​കാ​ര്യ ഏ​ജ​ൻ​സി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് സു​താ​ര്യ​മാ​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ​യ​ല്ല, മ​റി​ച്ച് മ​റ്റൊ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ ശിപാ​ർ​ശ പ്ര​കാ​ര​മാ​ണ്.

കൃ​ത്രി​മ​ത്വം സം​ശ​യി​ക്കു​ന്ന ബി​ല്ലു​ക​ൾ

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല ബി​ല്ലു​ക​ളും കൈ​പ്പ​ട​യി​ൽ എ​ഴു​തി ത​യ​റാ​ക്കി​യ​താ​ണ്. ഭൂ​രി​ഭാ​ഗം ബി​ല്ലു​ക​ളി​ലും ജി.​എ​സ്.​ടി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​ത് ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​കു​തി​യി​ല്ലാ​ത്ത ബി​ല്ലു​ക​ൾ മാ​റി ന​ൽ​കി​യ​ത് വ​ഴി സ​ർ​ക്കാ​രി​ന് സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു. അ​ഡ്വാ​ൻ​സ് സെ​റ്റി​ൽ​മെ​ന്റ് ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ബ്രേ​ക്ക് ദി ​ചെ​യി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ബി​ല്ലു​ക​ളും മാ​റി ന​ൽ​കി​യ​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്ത് വ​ലി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഫീ​ൽ​ഡ് ടീ​മു​ക​ൾ​ക്ക് മ​രു​ന്നു​ക​ളും ഭ​ക്ഷ​ണ​വും മ​റ്റും വാ​ങ്ങാ​ൻ ചെ​റി​യ ഗ്രാ​മീ​ണ ക​ട​ക​ളെ​യും ഫാ​ർ​മ​സി​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​ന്നു​വെ​ന്നു​മാ​ണ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്ട​റു​ടെ വി​ശ​ദീ​ക​ര​ണം.

അ​ഡ്വാ​ൻ​സ് തു​ക​ക​ളി​ലെ ക്ര​മ​ക്കേ​ട്

ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ​ക്കും മ​റ്റു​മാ​യി 44.63 ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​തി​ൽ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ല. ചെ​യ്യേ​ണ്ട പ്ര​വൃ​ത്തി​ക​ളു​ടെ തു​ക കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​തെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ​ൻ​തു​ക​ക​ൾ അ​ഡാ​ൻ​സാ​യി ന​ൽ​കി​യ​ത്. ഈ ​തു​ക​ക​ൾ ച​ട്ട​പ്ര​കാ​ര​മു​ള്ള മൂ​ന്ന് മാ​സ​ത്തി​ന​കം സെ​റ്റി​ൽ ചെ​യ്തി​ട്ടി​ല്ല. കൂ​ടാ​തെ, സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 33.87 ല​ക്ഷം രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി.

ഏ​കോ​പ​ന​മി​ല്ലാ​ത്ത ചെ​ല​വ​ഴി​ക്ക​ലു​ക​ൾ

വി​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന സാ​നി​റ്റൈ​സ​ർ വാ​ങ്ങാ​നാ​യി​രു​ന്നു സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ങ്കി​ലും കെ.​എ​സ്.​എ​സ്.​എം സ്വ​ന്തം നി​ല​ക്ക് മ​റ്റ് ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത് വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്മ​യെ സൂ​ചി​പ്പി​ക്കു​ന്നു. സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 33.87 ല​ക്ഷം രൂ​പ​യു​ടെ പ​ർ​ച്ചെ​യ്​​സ്​ ന​ട​ന്നു. ഔ​ദ്യോ​ഗി​ക ക​രാ​റു​ക​ളോ സ​ർ​ക്കാ​ർ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് ഈ ​തു​ക​ക​ൾ കൈ​മാ​റി​യ​ത്.

സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ൽ

ആ​ശ​യ​വി​നി​മ​യ-​ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സി-​ഡി​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശ​മെ​ങ്കി​ലും, അ​ത് ലം​ഘി​ച്ച് സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്ക് വ​ൻ​തു​ക​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​ന്തം നി​ല​ക്ക് ന​ട​ത്താ​നെ​ന്ന പേ​രി​ൽ 1,16,700 രൂ​പ ചെ​ല​വാ​ക്കി കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി. ഇ​വ നി​ല​വി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്.

Tags:    
News Summary - COVID Kiosks Without Tenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.