കുന്നിടിച്ചിൽ ഭീഷണി നേരിടുന്ന ആറു കുടുംബങ്ങൾക്ക് 42,29,400 രൂപ അനുവദിച്ചു

കോഴിക്കോട്: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ പട്ടവും പഞ്ചായത്തിൽ കൂത്താട്ട് 10 ാം വാർഡിൽ കുന്നിടിച്ചിൽ ഭീഷണി നേരിടുന്ന ആറു കുടുംബങ്ങൾക്ക് 42,29,400 രൂപ അനുവദിച്ചു ഉത്തരവ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കണ്ണൂർ കലക്ടർക്കാണ് തുക അനുവദിച്ചത്.

ഈ ആറു കുടുംബങ്ങളിൽ വീട് വാസയോഗ്യമല്ലാതായതും ഭൂരഹിതരമായി പട്ടുവം, മടക്കടിയൻ ഹൗസിൽ എം. കുട്ടികൃഷ്ണൻ, പൊങ്ങാനൻ ഹൗസിൽ ഷിജിത്ത് കുമാർ, ഇടച്ചേരിയർ ഹൗസിൽ ഇ. അശോകൻ, പുന്നക്കൻ ആയിഷ എന്നിവർക്ക് സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീടു നിർമ്മിക്കുന്നതിന് 3,04,900 രൂപയും ചേർത്ത് ഒരാൾക്ക് 9,04,900 രൂപ വീതം അനുവദിക്കും.

വീട് നിർമ്മിക്കുന്നതിന് പൊങ്ങാടൻ ഹൗസിൽ പി. രാജീവൻ, ഇ. രാജീവൻ എന്നിവർക്ക് 304,900 രൂപ വീതവും നൽകാനും ഉത്തരവായി. വിതരണത്തിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയുടെ ഖജാൻജിയായ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലുള്ള ടി.പി 80 അക്കൗണ്ടിൽ നിന്നും കണ്ണൂർ കലക്ടർക്ക് അനുവദിക്കും. കലക്ടർ തുക വിതരണം ചെയ്യുന്നതിനുള്ള നടപടി സർക്കാരിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. 

Tags:    
News Summary - 42,29,400 has been sanctioned to six families facing the threat of landslides

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.