Posted On
date_range Updated On
date_range അട്ടപ്പാടിയിൽ പശുവിനെ മേയ്ക്കാൻ പോയ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
അട്ടപ്പാടി: പശുവിനെ മേയ്ക്കാൻ പോയ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂർ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്.
തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ വൈകീട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വനം വകുപ്പ് നടത്തിയ തിരച്ചിലാണ് ഉന്നതിയിൽ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് അട്ടപ്പാടിയിൽ മല്ലൻ എന്ന ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.