കണ്ണൂരിൽ ഇന്ന്​ കോവിഡ്​ സ്​ഥിരീകരിച്ച മൂന്നുപേർ ദുബൈയിൽനിന്ന്​ എത്തിയവർ

കണ്ണൂർ: ജില്ലയില്‍ ചൊവ്വാഴ്​ച നാലുപേർക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. ഇവരില്‍ മൂര്യാട് സ്വദേശികളായ മൂന്നു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ ്ടായത്.

മൂര്യാട് സ്വദേശികളില്‍ 29കാരന്‍ മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റു രണ്ടുപേര്‍ മാര്‍ച്ച് 21ന് ബംഗളൂരു വഴിയും നാട്ടിലെത്തി. 33കാരിയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ ചിറ്റാരിപ്പറമ്പ് ചീരാറ്റ സ്വദേശി. നാലുപേരും ഏപ്രില്‍ 11ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനക്ക്​ വിധേയരായത്.

ഇതോടെ ജില്ലയില്‍ കോവിഡ്​ ബാധിതരുടെ എണ്ണം 79 ആയി. ഇവരില്‍ 38 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയില്‍ 7758 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 58 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 14 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും എട്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 34 പേര്‍ അഞ്ചരക്കണ്ടി ജില്ല കോവിഡ്-19 ചികിത്സ കേന്ദ്രത്തിലും 7644 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇതുവരെയായി ജില്ലയില്‍നിന്ന്​ 1443 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 1148 എണ്ണത്തി​​െൻറ ഫലം ലഭ്യമായി. 295 എണ്ണത്തി​​െൻറ ഫലം ലഭിക്കാനുണ്ട്.

Tags:    
News Summary - 4 new covid case in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.