കെ.പി. ഗിരീഷ്

വീട്ടിൽ 36 കുപ്പി വിദേശമദ്യം സൂക്ഷിച്ചു; വീട്ടുടമ അറസ്റ്റിൽ

എടത്വാ: വീട്ടിൽ സൂക്ഷിച്ച 36 കുപ്പി വിദേശമദ്യം ​പൊലീസ് പിടിച്ചു. സംഭവത്തിൽ തലവടി പഞ്ചായത്ത് രണ്ടാം വാർഡിൽ കരിക്കുഴി പറത്തറ പറമ്പിൽ കെ.പി. ഗിരീഷിനെ ​എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം വിപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധയിലാണ് ഗിരീഷിന്റെ വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. ബിവറേജസ് ഔട്ട്​ലെറ്റിൽ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ഗിരീഷ് എത്തിച്ചു നൽകിയിരുന്നു. അറസ്റ്റിലായ ഗിരീഷിനെ പിന്നീട് റിമാന്റ് ചെയ്തു.

എടത്വാ എസ്.ഐ സജികുമാർ, എ.എസ്.ഐ സജി കുമാർ, സി.പി.ഒമാരായ രാജേഷ്, അജിത്ത്, അലക്സ് വർക്കി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Tags:    
News Summary - 36 bottles of foreign liquor kept in the house; Police arrested the house owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.