പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിനതടവ്
ചങ്ങനാശ്ശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ. എരുമേലി കൊല്ലമല കരോട്ട് വീട്ടിൽ വർഗീസിനെയാണ് (ബൈജു- 41) ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി.എസ്. സൈമ ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ പ്രകാരമാണ് 35 വർഷം കഠിനതടവ് വിധിച്ചത്. പിഴത്തുക ഇരക്ക് നൽകാത്ത പക്ഷം ഏഴുമാസവും 15 ദിവസവും അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി.എസ്. മനോജ് ഹാജരായി. കേസിന്‍റെ അന്വേഷണ ചുമതല വഹിച്ച ദിലീപ് ഖാൻ, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബുക്കുട്ടൻ എന്നിവരും കോടതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.