മോഷണക്കേസുകളിൽ 35 വർഷം തടവ്: 18 വർഷത്തിനുശേഷം പ്രതിയെ വിട്ടയച്ചു

കൊച്ചി: വിവിധ മോഷണക്കേസുകളിൽ 35 വർഷത്തോളം വെവ്വേറെ തടവ​​ുശിക്ഷ ലഭിച്ച പ്രതിക്ക്​ 18 വർഷത്തിന​ുശേഷം ​ൈഹകോടതി വിധിയിലൂടെ ജയിൽ മോചനം. എറണാകുളം ആലുവ കടുങ്ങല്ലൂർ സ്വദേശി ശിവാനന്ദൻ എന്ന 61കാരനെയാണ്​ ശേഷിക്കുന്ന കാല​ത്തെ ശിക്ഷ ഇതുവരെ അനുഭവിച്ച തടവു​ശിക്ഷയിൽ ചേർത്ത്​ ഇളവ്​ ​ചെയ്​ത്​ മോചിപ്പിക്കാൻ ജസ്​റ്റിസ്​ അശോക്​ മേനോൻ ഉത്തരവിട്ടത്​.

വിവിധ കോടതികളിലായി മോഷണം, ഭവനഭേദനം, വീടുകളിൽ അതിക്രമിച്ചു​ കയറൽ തുടങ്ങി 14 കേസുകളിൽ പ്രതിയായിരുന്ന ശിവാനന്ദന്​ എല്ലാ കേസുകളിലും കോടതികൾ ശിക്ഷ വിധിച്ചു. ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവ്​ ശിക്ഷയാണ്​ ഓരോ കേസിലും ശിക്ഷിച്ചത്​. ശിക്ഷ ഒന്നിച്ച്​ അനുഭവിച്ചാൽ മതിയെന്ന ഉത്തരവില്ലാത്തതിനാൽ 35 വർഷത്തെ ശിക്ഷയാണ്​ ഇപ്രകാരം ആകെ വിധിക്കപ്പെട്ടത്​. 43,500 രൂപ പിഴയായും നൽകണം. 2003ൽ അറസ്​റ്റിലായ ശിവാനന്ദൻ അന്നു മുതൽ ജയിലിലാണ്​. ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ശിവാനന്ദൻ ശിക്ഷയിൽ ഇളവനുവദിക്കണമെന്നും 61 വയസ്സായ തന്നെ മോചിപ്പിക്കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട്​ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

വ്യത്യസ്​ത കേസുകളിലായി ദീർഘനാളത്തെ തടവുശിക്ഷ വിധിച്ചവർക്ക്​ ഒന്നിച്ച്​ അനുഭവിക്കുന്നതിനടക്കം ഉത്തരവോടെ ശിക്ഷയിൽ ഇളവനുവദിച്ചിട്ടുള്ളതായി ഹരജിക്കാര​െൻറ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ​ൈഹകോടതി, സുപ്രീംകോടതി ഉത്തരവുകളും കോടതിയുടെ ശ്രദ്ധയിൽപെടുത്തി.

​പ്രതിക്ക്​ ലഭിച്ച ഏറ്റവും വലിയ ശിക്ഷ പറവൂർ ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ്​ മജിസ്​ട്രേറ്റ്​ വിധിച്ച അഞ്ചു​ വർഷത്തെ തടവാണെന്നും മറ്റ്​ കേസുകളിൽ ഇതിനെക്കാൾ കുറഞ്ഞ കാലയളവാണ്​ തടവു ശിക്ഷയായി വിധിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. 60ന്​ മേൽ പ്രായമുള്ള ഹരജിക്കാരൻ ഇപ്പോൾ തന്നെ 18 വർഷത്തെ തടവ്​ അനുഭവിച്ച്​ കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഹരജിക്കാരനെ മോചിപ്പിക്കാൻ ഉത്തരവിടുന്നതായി കോടതി വ്യക്തമാക്കി. എല്ലാ കേസുകളിലും ശിക്ഷ അനുഭവിച്ചതായി രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഉടൻ മോചിപ്പിക്കാനാണ്​ ഉത്തരവ്​.

Tags:    
News Summary - 35 years imprisonment: Defendant releasing after 18 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT