2018ലെ ആർ.എസ്.എസ് -ബി.ജെ.പി ഹർത്താലിൽ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം 3.35 കോടി

കൊച്ചി: പോപുലർ ഫ്രണ്ടിന്‍റെ ഹർത്താൽ ദിനത്തിലെന്നപോലെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ആർ.എസ്.എസ് -ബി.ജെ.പി ഹർത്താലിലും ബസുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടെന്നും കനത്ത നഷ്ടം ഉണ്ടായെന്നും കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. ഇതിന്‍റെ നഷ്ടപരിഹാരത്തിനുള്ള ഉത്തരവാദിത്തം ആരുടെയുംമേൽ ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2018ല്‍ നടന്ന ഹര്‍ത്താലില്‍ നൂറിലേറെ ബസുകൾ തകര്‍ത്തു. അന്ന് 3.35 കോടിയുടെ നഷ്ടമാണുണ്ടായത്. 2000ത്തില്‍ എ.ബി.വി.പി -ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഡ്രൈവര്‍ രാജേഷ് മരണപ്പെടുകയും 17 ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന് 117 ബസാണ് ആകെ തകര്‍ത്തതെന്നും കെ.എസ്.ആർ.ടി.സി ബോധിപ്പിച്ചു.

Tags:    
News Summary - 3.35 crore loss to KSRTC in 2018 RSS-BJP hartal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.