Posted On
date_range Updated On
date_range 30.50 ലക്ഷം ചെലവഴിച്ചു നിർമിച്ച പാർക്കും ഓപ്പൺ ജിംനേഷ്യവും നാടിനു സമർപ്പിച്ചു
കൊച്ചി: 2023-24 എം.എൽ.എ ഫണ്ടിൽ നിന്നും 30.50 ലക്ഷം രൂപ ചെലവഴിച്ചു നിർമാണം പൂർത്തിയാക്കിയ കോന്തുരുത്തി റോഡിന്റെ തെക്കേ അറ്റത്തു പുഴയോരത്ത് പൊതുജനങ്ങൾക്ക് സായാഹ്നങ്ങൾ ചെലവഴിക്കാൻ ഉതകുന്ന തരത്തിലുള്ള പാർക്കും വ്യായാമത്തിനായ് ഓപ്പൺ ജിംനേഷ്യവും നാടിനു സമർപ്പിച്ചു.
ടി.ജെ. വിനോദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ മുഖ്യാഥിതിയായി. കോർപറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എസ്. കലേഷ്, ഡിവിഷൻ കൗൺസിലർ ബെൻസി ബെന്നി, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഷീബ സനോജ്, എൻ.വി. അഖിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.